Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മൂന്നു പതിറ്റാണ്ടോളം ഗോവ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവന്ന പ്രമുഖ ചിത്രകാരി ഷിറീന്‍ മോദി (68) കൊല്ലപ്പെട്ട നിലയില്‍. കൃത്യം നടത്തിയെന്നു സംശയിക്കുന്ന തോട്ടം ജോലിക്കാരനെ വീണു മരിച്ച നിലയിലും കണ്ടെത്തി. മുംബൈയിൽ ജനിച്ച ഷിറീന്‍ മോദി നാലു പതിറ്റാണ്ടായി വടക്കന്‍ ഗോവയിലെ അര്‍പോറ ഗ്രാമത്തില്‍ ആര്‍ട്ട് സ്റ്റുഡിയോ നടത്തിവരുകയായിരുന്നു. അവിടെ വെച്ചാണ് സംഭവം. അസം സ്വദേശിയായ പ്രഫുല്ല എന്ന തോട്ടക്കാരനാണ് ഷിറീനെ മര്‍ദിച്ചുകൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. കനമുള്ള ആയുധംകൊണ്ട് മര്‍ദിച്ച ശേഷം വീട്ടില്‍നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണ്പരിക്കേല്ക്കുകയായിരുന്നു. ഷിറീന്‍ മോദി ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രഫുല്ല പ്രദേശത്തെ ആശുപത്രിയിലും മരിച്ചു.ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. വീട്ടില്‍നിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രഫുല്ല ഓടിപ്പോകുന്നത് കണ്ടതായി പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. നിഴലും വെയിലും പ്രമേയമായി നിരവധി ചിത്ര പരമ്പരകളിലൂടെ ശ്രദ്ധേയയായ ഷിറീന്‍ മോദിയുടെ മകള്‍ സാഫ്റണ്‍ വീഹലും ചിത്രകാരിയാണ്.
36.68°C








