Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പശ്ചിമബംഗാളിൽ യുവതിയെ മർദിച്ച് നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ച സംഭവത്തിൽ ആറ് പേർ പിടിയിൽ. അലിപൂർദൂർ ജില്ലയിലെ കുമാർഗ്രാം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പാസ്‌ചിം ചാങ്മരി ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആദിവാസി സമൂഹത്തിൽപ്പെട്ട സ്‌ത്രീയാണ് പീഡനത്തിനിരയായത്.യുവതി അടുത്തിടെ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു പുരുഷനോടൊപ്പം പോയിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം യുവതി ആദ്യ ഭർത്താവിൻറെയടുത്തേക്ക് മടങ്ങിയിരുന്നു. എന്നാൽ ഗ്രാമവാസികൾ യുവതിയെ മർദിച്ച്, വസ്ത്രം വലിച്ചുകീറി നഗ്നയാക്കിയ ശേഷം ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നെന്ന് അലിപൂർദൂർ എസ്‌പി ഭോലനാഥ് പാണ്ഡെ പറഞ്ഞു.സംഭവത്തിന് ശേഷം അസമിലെ പിതാവിൻറെ വീട്ടിലേക്ക് പോയ യുവതിയോട് പൊലീസെത്തിയാണ് പരാതി നൽകാൻ ആവശ്യപ്പെട്ടത്. തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആറു പേരെ അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Readers Comment

Add a Comment