Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:52 am
  • 2nd May, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 89 %
  • Wind: 0.9 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആര്യനാട് സിവില്‍ പോലീസ് ഓഫിസര്‍ പ്രവീണ്‍കുമാറിനെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറളിയോട്ടെ വീട്ടിലെ കിണറിനോട് ചേര്‍ന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് ഏകദേശം 65 പോലീസ് ആത്മഹത്യകള്‍ നടന്നിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 11 പേര്‍ 2019 ല്‍ ആത്മഹത്യ ചെയ്തിട്ടുള്ളവരാണ്. 2014- 2015- 2016 വര്‍ഷങ്ങള്‍ക്കിടയില്‍ യഥാക്രമം 9, 6, 13 ആത്മഹത്യകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2018 മാര്‍ച്ച് ആയപ്പോഴേയ്ക്കും സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത പോലീസുകാരുടെ എണ്ണം 50 ആയി. ഈ ആത്മഹത്യകള്‍ക്കെല്ലാം നയിച്ചത് സമ്മര്‍ദവും ജോലി സ്ഥലത്തെ മാനസീക പീഡനവും ആണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി സി ബാബു ഓഗസ്റ്റ് 21 നാണ് ആത്മഹത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. എറണാകുളത്തെ തടയിട്ടപറമ്പ് പോലീസ് സ്‌റ്റേഷനില്‍ നിയമിച്ച ബാബുവിനെ ഓഗസ്റ്റ് 21 ന് ആണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദിവസങ്ങള്‍ക്കു ശേഷം പോലീസ് ഓഫിസേഴ്‌സിന്റെ അസോസിയേഷന്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Readers Comment

Add a Comment