Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:57 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശികളായ സന്തോഷ്, മനു എന്നിവരെയാണ് ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂരിൽ നിന്ന് സ്വര്‍ണം വാങ്ങി തിരുവന്തപുരത്തേയ്ക്ക് മടങ്ങുന്നതിനിടെയാണ് ബിജുവിനെ ഇരുവര്‍ സംഘം ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.
റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാറില്‍ വീട്ടിലേക്ക് പോകും വഴിയാണ് മറ്റൊരു കാറില്‍ എത്തിയ സംഘം വാഹനം തടഞ്ഞ് നിര്‍ത്തി ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്തത്. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴെക്കും സംഘം രക്ഷപ്പെട്ടിരുന്നു. അക്രമികള്‍ സഞ്ചരിച്ച കാര്‍ നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Readers Comment

Add a Comment