Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:20 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോ​ഴി​ക്കോ​ട്: റി​ട്ട. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദ​മ്പ​തി​ക​ളു​ൾ​പ്പെ​ടെ കു​ടും​ബ​ത്തി​ലെ ആ​റു പേ​രു​ടെ ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കല്ലറ തുറന്ന്​ മൃ​ത​ദേ​ഹ​ങ്ങ​ള്‍ പരിശോധിച്ച്​ തുടങ്ങി. 16 വ​ര്‍ഷം മു​മ്പ​ത്തേ​തു​ൾ​പ്പെ​ടെ ഇ​ട​വേ​ള​ക​ളി​ലു​ണ്ടാ​യ ബ​ന്ധു​ക്ക​ളു​ടെ മ​ര​ണ​ങ്ങ​ള്‍ കൊ​ല​പാ​ത​ക​മാ​ണെ​ന്ന പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ് കോ​ട​തി അ​നു​മ​തി​യോ​ടെ ക്രൈം​ബ്രാ​ഞ്ച് മൃ​ത​ദേ​ഹ​ങ്ങ​ള്‍ പു​റ​ത്തെ​ടു​ത്ത്​ പ​രി​ശോ​ധി​ക്കു​ന്ന​ത്. അവസാനം മരണപ്പെട്ട സിലിയുടെയും ഒന്നര വയസുള്ള കുഞ്ഞിന്റെയും  കല്ലറകളാണ്​ ആദ്യം തുറന്നത്​. മൃ​ത​ദേ​ഹ​ത്തി​ലെ പ​ല്ലും അ​സ്​​ഥി​ക​ളു​മാ​ണ്​ പ​രി​ശോ​ധി​ക്കാ​ൻ അ​ന്വേ​ഷ​സം​ഘം ശേഖരിക്കുക.

റി​ട്ട. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ട​ത്താ​യി പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സ്, ഭാ​ര്യ​യും റി​ട്ട. അ​ധ്യാ​പി​ക​യു​മാ​യ അ​ന്ന​മ്മ, മ​ക​ന്‍ റോ​യ്, അ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​നും വി​മു​ക്ത ഭ​ട​നു​മാ​യ മാ​ത്യു മ​ഞ്ചാ​ടി​യി​ല്‍, ടോം ​ തോമസിന്റെ  സ​ഹോ​ദ​ര​ന്‍ പു​ലി​ക്ക​യം സ്വ​ദേ​ശി റി​ട്ട. അ​ധ്യാ​പ​ക​ൻ പൊ​ന്നാ​മ​റ്റം സ​ക്ക​റി​യ​യു​ടെ മ​ക​ന്‍  ഷാജുവിന്റെ  ഭാ​ര്യ സി​ലി, ഇ​വ​രു​ടെ ഒ​ന്ന​ര​വ​യ​സ്സു​ള്ള കു​ഞ്ഞ് അ​ല്‍ഫോ​ന്‍സ എ​ന്നി​വ​രാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ട​വേ​ള​ക​ളി​ൽ മ​രി​ച്ച​ത്. ഇ​വ​രി​ല്‍ നാ​ലു​പേ​രെ അ​ട​ക്കി​യ​ത് കൂ​ട​ത്താ​യി സെ​മി​ത്തേ​രി​യി​ലും ര​ണ്ടു​പേ​രെ കോ​ട​ഞ്ചേ​രി പ​ള്ളി സെ​മി​ത്തേ​രി​യി​ലു​മാ​ണ്. ആ​വ​ശ്യ​മെ​ങ്കി​ല്‍ കോ​ട​ഞ്ചേ​രി​യി​ലെ ക​ല്ല​റ​യി​ലും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തും. 

രാ​വി​ലെ റൂ​റ​ല്‍ എ​സ്.​പി കെ.​ജി. സൈ​മ​ണി​​​ൻറ നേതൃത്വത്തിലുള്ള   പൊ​ലീ​സ്  സംഘത്തിന്റെയും  ആ​ർ.​ഡി.​ഒ, ത​ഹ​സി​ൽ​ദാ​ർ ഉ​ൾ​പ്പെ​ടെ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ കല്ലറ  തുറന്നത്​. ഇ​വി​ടെ​വെ​ച്ചു​ത​ന്നെ ഫോ​റ​ന്‍സി​ക് -സ​യ​ൻ​റി​ഫി​ക് വി​ഭാ​ഗം വി​ദ​ഗ്ധ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. 
2002 ആ​ഗ​സ്​​റ്റ്​ 22നാ​ണ് അ​ന്ന​മ്മ മ​രി​ച്ച​ത്. ആ​ട്ടി​ന്‍സൂ​പ്പ് ക​ഴി​ച്ച​തോ​ടെ കു​ഴ​ഞ്ഞു വീ​ണ്​ മ​രി​ക്കു​ക​യാ​യി​രു​ന്നു. 2008 ആ​ഗ​സ്​​റ്റ്​ 26ന് ഛ​ര്‍ദ്ദി​ച്ച് അ​വ​ശ​നാ​യി ഭ​ർ​ത്താ​വ്​ ടോം ​തോ​മ​സും മ​രി​ച്ചു. 

2011 സെ​പ്റ്റം​ബ​ര്‍ 30ന് ​മ​ക​ന്‍ റോ​യ് തോ​മ​സും പി​ന്നാ​ലെ ബ​ന്ധു മാ​ത്യു​വും തു​ട​ർ​ന്ന്​  ബ​ന്ധു ഷാജുവിന്റെ  കു​ഞ്ഞ്​ അ​ൽ​ഫോ​ൺ​സും ആ​റു മാ​സ​ത്തി​നു ശേ​ഷം അ​മ്മ സി​ലി​യും മ​രി​ക്കു​ക​യാ​യി​രു​ന്നു. 

Readers Comment

Add a Comment