Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:16 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡൽഹിയിൽ  മസ്ജിദിനുള്ളിൽ വച്ച്  പന്ത്രണ്ടുകാരിയെ മൃഗീയമായി പീഡിപ്പിച്ച മൗലവി റിമാൻഡിൽ. വിവാഹിതനും നാലു കുട്ടികളുടെ  പിതാവുമായ രാജസ്ഥാൻ ഭരത്പൂർ സ്വദേശി മൗലാന മുഹമ്മദ് ഇല്യാസിനെ കഴിഞ്ഞ ദിവസമാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. ബാലികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രി പത്തു മണിയോടെ മസ്ജിദിനുള്ളിൽ കുടിവെള്ളം എടുക്കാൻ പോയ പെൺകുട്ടിയെ ഇയാൾ ആക്രമിക്കുകയായിരുന്നു.

പൈശാചികമായി പീഡിപ്പിക്ക പ്പെട്ട് അവശയായി മടങ്ങിയെത്തിയ ബാലിക വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് കുടുംബം മൗലവിക്കെതിരെ പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് ക്രൂരമായ പീഡനമാണ് നടന്നതെന്ന് ഡോക്ടർമാർ കണ്ടെത്തിയത്.വിവരം പുറത്തുവന്നതോടെ മൗലവിയുടെ രക്ഷക്കായി മസ്ജിദിനു പുറത്ത് ജനം  തടിച്ചു കൂടി. തുടർന്ന് മസ്ജിദിനു പുറത്ത് പോലീസിന് സേനയെ വിന്യസിക്കേണ്ടിവന്നു. പിന്നീട് ഇയാളെ യുപിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Readers Comment

Add a Comment