Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 6:39 pm
  • 12th August, 2026
  • Overcast Clouds
27.82°C26.46°C
  • Humidity: 85 %
  • Wind: 1.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഭിത്തിത്തുരന്ന് ജ്വല്ലറിയിൽ കവർച്ച നടത്തിയ കേസിൽ അഞ്ച് ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

പ്രതികളെ തിരുച്ചിറപ്പള്ളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. തിരുച്ചിറപ്പള്ളിയിലെ ലളിതാ ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 50 കോടിയോളം രൂപയുടെ സ്വര്‍ണ്ണവും വജ്രാഭരണങ്ങളുമാണ് ജ്വല്ലറിയില്‍നിന് കവർന്നത്‌. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നാണ്‌ പൊലീസ്‌ പറയുന്നത്‌ബുധനാഴ്ച പുലർച്ചെയാണ് കവർച്ച നടന്നത്. ജ്വല്ലറിയുടെ പിന്‍വശത്തെ ഭിത്തിത്തുരന്നാണ് മോഷണം.

Readers Comment

Add a Comment