Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:09 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡല്‍ഹിയില്‍ യുവതിയായ സ്‌കൂള്‍ അധ്യാപികയെ രണ്ടു വര്‍ഷം തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ദക്ഷിണ ഡല്‍ഹിയില്‍, ശാന്തി വിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വകാര്യ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ രാകേഷ് സിംഗ് ആണ് പിടിയിലായത്. സംഭവത്തില്‍ രണ്ട് അധ്യാപികമാരുടെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.
സ്‌കൂള്‍ സമയത്തിനു ശേഷം ഒഴിഞ്ഞ ക്‌ളാസ്മുറിയില്‍ വച്ച് ടീച്ചറെ ഭീഷണിപ്പെടുത്തി ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിച്ചു വരികയായിരുന്നു പ്രിന്‍സിപ്പല്‍. അതേ സ്‌കൂളിലെ തന്നെ രണ്ട് മുതിര്‍ന്ന വനിതാ അദ്ധ്യാപകരുടെ അറിവോടെയും ഒത്താശയോടെയുമായിരുന്നു പീഡനമെന്ന് ഇരയായ അധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നു.
അധ്യാപികയുടെ പരാതിയില്‍ നിന്ന്: 2017 ജൂണിലാണ് പ്രിന്‍സിപ്പലിന്റെ ലൈംഗിക പീഡനം തുടങ്ങിയത്. സ്‌കൂള്‍ സമയത്തിനു ശേഷം എക്‌സ്ട്രാ ക്‌ളാസുണ്ടെന്നു പറഞ്ഞ് നിര്‍ബന്ധിച്ച് കാത്തുനിര്‍ത്തി. മറ്റ് അധ്യാപകരും വിദ്യാര്‍ത്ഥികളും പൊയ്ക്കഴിഞ്ഞപ്പോള്‍ ക്‌ളാസ് മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി കുടിക്കാന്‍ ശീതളപാനീയം നല്‍കി. വേണ്ടെന്നു പറഞ്ഞപ്പോള്‍ നിര്‍ബന്ധിച്ച് കുടിപ്പിച്ചു.
ലഹരിമരുന്നു കലര്‍ത്തിയിരുന്ന പാനീയം കഴിച്ച് ബോധരഹിതയായ തന്നെ പ്രിന്‍സിപ്പല്‍  വിവസ്ത്രയാക്കുകയും മൊബൈലില്‍ നഗ്നരംഗങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിക്കുകയും, സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിക്കുകയും ചെയ്തു. പല ദിവസവും രണ്ടു ടീച്ചര്‍മാരുടെ കാവലിലായിരുന്നു പീഡനം. ഗര്‍ഭിണിയായ തന്നെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് പ്രേരിപ്പിച്ചത് ഈ അധ്യാപികമാരാണെന്നും യുവതി പൊലീസിനു നല്‍കിയ മൊഴിയിലുണ്ട്.
ചോദ്യംചെയ്യലില്‍ പ്രിന്‍സിപ്പല്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് പരാതിക്കാരിയായ അധ്യാപികയുടെയും മറ്റു സ്ത്രീകളുടെയും നഗ്ന ചിത്രങ്ങള്‍ പൊലീസ് കണ്ടെടുത്തു. സ്‌കൂളിലെ മറ്റ് അധ്യാപികമാരില്‍ ആരെങ്കിലും പ്രിന്‍സിപ്പലിന്റെ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായും പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ചിന്മയ് ബിസ്വാള്‍ പറഞ്ഞു.

 

Readers Comment

Add a Comment