Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:39 pm
  • 12th June, 2021
  • Light Rain
25.82°C25.82°C
  • Humidity: 92 %
  • Wind: 1.55 km/h

Breaking News

  • സംസ്ഥാനത്ത് മഴ ശക്തമാകും ;
  • സംസ്ഥാനത്ത് ഇന്ന് 13,832 പേർക്ക്  കൊവിഡ് 
  • മഞ്ചേശ്വരം കോഴക്കേസ്: ബാങ്കില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപ കണ്ടെത്തി മുട്ടില്‍ മരംമുറി കേസ്; അന്വേഷണം തുടങ്ങിയതായി മന്ത്രി എ.കെ. ശശീന്ദ്രന്‍
i2i News Trivandrum

അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിൽ പങ്കുവച്ച കേരളാ പൊലീസിന്റെ സൈബർ ഡോം ഫേസ്ബുക്ക് പേജിൽ നിന്നും വിവാദമായ പോസ്റ്റുകൾ നീക്കം ചെയ്തു. ഏതെങ്കിലും കുറ്റകൃത്യത്തിൽപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്താൽ അയാളുടെ ചിത്രമോ വീഡിയോയോ സമൂഹ മാധ്യമത്തിൽ പങ്കുവെക്കാൻ പൊലീസിന് അനുമതിയില്ല . ഇത് മനസിലാക്കാതെയാണ് കേരള പോലീസ് പ്രതികളുടെ രേഖകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്. കുറ്റാരോപിതരെ സമൂഹ മാധ്യമങ്ങൾക്ക് മുന്നിൽ ഏത് തരത്തിൽ പ്രദർശിപ്പിച്ചാലും അത് ഭരണഘടനയുടെ അനുഛേദം 21 ന്റെ ലംഘനമാണ്. മൗലികാവകാശങ്ങളുടെ ലംഘനം പൊലീസിനെ ഓർമപ്പെടുത്തി നിരവധി പേരാണ് പൊലീസിനെതിരെ രംഗത്തെത്തിയത്.ഈ അടുത്ത ദിവസങ്ങളിൽ കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ രണ്ട് വീഡിയോകൾ വന്നിരുന്നു. റോഡ് ബ്രോക്കർ ബ്രേക്ക് ചെയ്ത യുവാവിനെ കൊണ്ട് തന്നെ അത് നന്നാക്കുകയാണ ്‌പൊലീസ്. ലാത്തിയുമായി ചുറ്റും നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ‘സാഗർ എന്ന മിത്രത്തെ നിനക്കറിയൂ, ജാക്കി എന്ന ശത്രുവിനെ നിനക്കറിയില്ല’ എന്ന ഡയലോഗ് അടക്കം പോസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നു അതിലൊന്ന്. 

Readers Comment

Add a Comment