Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:44 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വൈഗ കൊലക്കേസ് പ്രതി സനു മോഹനെ കേരള പൊലീസ് മുംബൈ പൊലീസിന് കൈമാറി. പ്രതിക്കെതിരെ മുംബൈയിൽ രജിസ്റ്റർ ചെയ്‌ത സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. സനുവിനെ പൊലീസ് സംഘമെത്തി മുംബൈയിലേക്ക് കൊണ്ടുപോയി. മൂന്ന് കോടി രൂപയുടെ വഞ്ചനക്കേസാണ് പ്രതിക്കെതിരെ മുംബൈയിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന് സനു മോഹൻ പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാൽ കുട്ടിയുടെ ശരീരം പുഴയിൽ ഉപേക്ഷിച്ച ശേഷം ആത്മഹത്യ ചെയ്യാൻ കഴിയാതെ കാറുമായി സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു എന്നും സനു മൊഴി നൽകിയിരുന്നു.മൊഴികളും സാഹചര്യ തെളിവുകളും കോർത്തിണക്കി കേസ് ശാസ്ത്രീയമായി തെളിയിക്കാനായിരുന്നു കേരള പൊലീസ് ശ്രമം. ദൃക്സാക്ഷികളില്ലാത്ത കേസിൽ പ്രതിക്ക് എതിരായ പരമാവധി തെളിവുകൾ സമാഹരിക്കുകയായിരുന്നു അന്വേഷണ സംഘത്തിൻറെ ലക്ഷ്യം. പ്രതിയുടെ മൊഴികളിലെ വൈരുധ്യവും അടിക്കടി മൊഴിമാറ്റുന്നതും പൊലീസിന് തലവേദന സൃഷ്‌ടിച്ചിരുന്നു.

Readers Comment

Add a Comment