Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:16 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എട്ടു വയസുള്ള കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. വാണിയമ്പലം മാട്ടക്കുളം സ്വദേശി മാനുറായിൽ വീട്ടിൽ അബ്ദുൾ വാഹിദ് (38) ആണ് വണ്ടൂർ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഓട്ടോയും പിടിച്ചെടുത്തു.

ഈ വർഷം കുട്ടി ഇയാളുടെ ഓട്ടോയിൽ പോകാൻ വിസമ്മതിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. 2018നും 2020 നും ഇടയിൽ പ്രതി കുട്ടിയെ പല തവണ പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്.സ്‌കൂളിൽ നിന്ന് തിരിച്ചു വരുമ്പോൾ അവസാനം ഇറങ്ങുന്നത് ഈ കുട്ടിയായിരുന്നു. മറ്റുള്ളവർ ഇറങ്ങി കഴിഞ്ഞതിന് ശേഷമാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്.പ്രതിക്കെതിരെ പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.

Readers Comment

Add a Comment