Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:48 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ട്രെയിനിനുള്ളിൽ യുവതിയെ അക്രമിക്കാൻ ശ്രമിച്ച പ്രതി ബാബുക്കുട്ടനായുള്ള അന്വേഷണം ഊർജിതമാക്കി റെയിൽവേ പൊലീസ്. ഗുരുവായൂർ- പുനലൂർ പാസഞ്ചർ ട്രെയിനാലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇയാൾക്കായി പൊലീസും റെയിൽവേയും ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. റെയിൽവേ പൊലീസ് സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.ഇയാൾ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിട്ടുണ്ടാകാം എന്നാണ് സൂചന. ഈ സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സിസി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്.പരുക്കേറ്റ യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില മെച്ചപ്പെട്ടു എന്നാണ് വിവരം.യുവതിയിൽ നിന്ന് വാങ്ങി പ്രതി വലിച്ചെറിഞ്ഞ മൊബൈൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം മുളന്തുരുത്തിയിൽ നിന്ന് കണ്ടെത്തിയിരുന്നു. 

Readers Comment

Add a Comment