Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:20 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പത്ത് പേർ പിടിയിൽ.ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് താജു ഇബ്രാഹിം എന്ന യുവാവിനെയാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.  ഷാർജയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി ടാക്‌സിയിൽ പെരുമ്പാവൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. മറ്റൊരു വാഹനത്തിലെത്തിയ സംഘം താജു സഞ്ചരിച്ച കാറിനെ വട്ടം വച്ച് പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വാഹനത്തിൽ പതിനൊന്നോളം പേർ സ്ഥലത്തേയ്ക്ക് എത്തുകയും ചെയ്തു. നാട്ടുകാർ ഇടപെട്ടാണ് യുവാവിനെ രക്ഷിച്ചത്.സംഭവത്തിൽ സ്വർണക്കടത്ത് സംഘത്തിന്റെ ഇടപെടലുണ്ടെന്ന് ആലുവ റൂറൽ എസ്.പി കെ. കാർത്തിക്ക് പറഞ്ഞു. സ്വർണം കടത്തികൊണ്ടുവന്നു എന്ന സംശയത്തെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും റൂറൽ എസ്.പി വിശദീകരിച്ചു.

Readers Comment

Add a Comment