Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:44 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം ചെല്ലാനം സ്വദേശി നോബിൾ പ്രകാശിനെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒന്നര വർഷമായി നോബിൾ പ്രകാശ് യുവതിയെ ലൈംഗികമായ പീഡിപ്പിച്ചു വരികയായിരുന്നു. ഇതിനിടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പകർത്തി.ഈ ദൃശ്യങ്ങൾ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്ത് പണം സമ്പാദിക്കാനായിരുന്നു ശ്രമം. യുവതി ഇതിനെ എതിർത്തതോടെ ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ കൈക്കലാക്കി. പിന്നീട് നഗ്‌നചിത്രങ്ങളും വീഡിയോകളും കാണിച്ച് വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി വലിയമല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച എറണാകുളത്തു നിന്നാണ് നോബിളിനെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.

Readers Comment

Add a Comment