Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:09 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമ്മയേയും മൂന്നുവയസുള്ള കുഞ്ഞിനെയും വീടിനുള്ളിൽ കഴുത്തിനു മുറിവേറ്റ്‌‌ മരിച്ച നിലയിൽ കണ്ടെത്തി. തൊടിയൂർ പുലിയൂർവഞ്ചി തെക്ക് വൈപ്പിൻകര ബിനു നിവാസിൽ സുനിൽകുമാറിൻറെ (ബിനുകുമാർ) ഭാര്യ സൂര്യയും (35) മകൻ ആദിദേവുമാണ് മരിച്ചത്. കൊല്ലത്ത് കട നടത്തുന്ന സുനിൽകുമാറും ഭാര്യയും കുഞ്ഞുമാണ് വീട്ടിൽ താമസിച്ചിരുന്നത്.ഇന്നലെ വൈകിട്ട് മൂന്ന്‌ മണിവരെ സൂര്യയേയും കുഞ്ഞിനെയും വീട്ടിൽ ബന്ധുക്കൾ കണ്ടിരുന്നു. എന്നാൽ, വൈകിട്ട്‌ വീടിൻറെ കതക്‌ അടച്ച നിലയിലായിരുന്നു. വിളിച്ചിട്ട്‌ പ്രതികരണമില്ലാത്തതിനാൽ രാത്രി 7.30ഓടെ സമീപവാസികളുടെ സഹായത്തോടെ ബന്ധുക്കൾ ജനൽചില്ലുകൾ പൊട്ടിച്ചുനോക്കിയപ്പോഴാണ് ഇരുവരെയും മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്.കരുനാഗപ്പള്ളി എ.സി.പി സജീവ്, സി.ഐ വിൻസെൻറ്‌ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഇന്ന് ഫോറൻസിക്, -വിരലടയാള വിദഗ്ധർ പരിശോധന നടത്തിയ ശേഷം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹങ്ങൾ മാറ്റും. ആത്മഹത്യയാകാമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

Readers Comment

Add a Comment