Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:44 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പള്ളിപ്പുറത്തെ സ്വർണക്കവർച്ചാ കേസിൽ പ്രതികളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു.  രണ്ടു പേരുടെ രേഖാ ചിത്രമാണ് പുറത്തു വിട്ടത്. സ്വർണ വ്യാപാരിയായ സമ്പത്തിന്റെ കാർ തടഞ്ഞു നിർത്തി ആക്രമിച്ച് നൂറ് പവൻ സ്വർണം കവർന്ന സംഭവത്തിലെ പ്രതികളുടെ രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ട് ദിവസം മുൻപ് രാത്രിയാണ് പള്ളിപ്പുറം ടെക്‌നോ സിറ്റിക്ക് സമീപം സ്വർണ്ണ വ്യാപാരിയായ സമ്പത്തിന്റെ കാർ ആക്രമിച്ചത്. കവർച്ചയ്ക്ക് പിന്നിൽ മലയാളി സംഘമാണെന്നാണ് സ്വർണ്ണ വ്യാപാരിയായ സമ്പത്ത് പറയുന്നത്.  ആറ് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. സ്വർണ്ണ ഇടപാടുകളെക്കുറിച്ച് അറിയാവുന്നവർ നടത്തിയ കവർച്ചയാണെന്നും സമ്പത്ത് പറഞ്ഞു.പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സമ്പത്തിന്റെ മുൻ ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497996985, 9497990019 ഈ നമ്പറിൽ ബന്ധപ്പെടാൻ നിർദ്ദേശം.

Readers Comment

Add a Comment