Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:54 am
  • 21st April, 2021
  • Mist
25°C25°C
  • Humidity: 94 %
  • Wind: 1.03 km/h

Breaking News

  • സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
  •  അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
  • സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി പൊലീസ് .മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിലെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു
  • തൃശൂര്‍ പൂരത്തോടുബന്ധിച്ച് നടത്തുന്ന പൂരം പ്രദര്‍ശനം നിര്‍ത്തിവച്ചു. 
  • കൊവിഡ് വ്യാപനം : ക്ഷേത്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്
i2i News Trivandrum

കുമ്പഴയിൽ രണ്ടാനച്ഛൻറെ മർദനത്തെ തുടർന്ന് മരിച്ച അഞ്ചു വയസുകാരി ബാലികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം.കുമ്പഴയിൽ വാടകയ്ക്ക് താമസിക്കുന്ന രാജപ്പാളയം സ്വദേശികളുടെ മകളാണ് മർദ്ദനമേറ്റ് മരിച്ചത്. പ്രതി അലക്സിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ അലക്സ്‌ മർദിച്ചിരുന്നതായി കുട്ടിയുടെ മാതാവ് കനക പൊലീസിന് മൊഴി നൽകിയിരുന്നു. വീട്ടു ജോലിക്ക് പോകുന്ന അമ്മ കനക തിങ്കളാഴ്ച ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തിയത്. അയൽവാസികളെ വിവരമറിയിച്ചതിനെ തുടർന്ന് കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രയിലെത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചു.കുട്ടിയുടെ ശരീരത്തിൽ കൂർത്ത വസ്തുകൊണ്ടുള്ള ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിരുന്നു. മദ്യ ലഹരിയിലായിരുന്ന അലക്സ്‌ പൊലീസ് എത്തിയതോടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ലഹരിക്കടിമയായ ഇയാൾ താമസിച്ചിരുന്ന വീട്ടിൽ നിന്നും പൊലീസ് കഞ്ചാവും കണ്ടെടുത്തിരുന്നു.

Readers Comment

Add a Comment