Breaking News
- സംസ്ഥാനത്ത് ഇന്ന് 19,577 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
- അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യയെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
- സംസ്ഥാനത്ത് പരിശോധന കര്ശനമാക്കി പൊലീസ് .മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിലെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു
- തൃശൂര് പൂരത്തോടുബന്ധിച്ച് നടത്തുന്ന പൂരം പ്രദര്ശനം നിര്ത്തിവച്ചു.
- കൊവിഡ് വ്യാപനം : ക്ഷേത്രങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്
Your Comment Added Successfully!

നാദാപുരം നരിക്കാട്ടേരിയിൽ 16 കാരന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ റൂറൽ എസ്.പിയുടെ ഉത്തരവ്. അബ്ദുൾ അസീസിന്റെ മരണം കൊലപാതകമാണെന്ന സൂചനകൾ പുറത്ത് വന്നതോടെയാണ് തുടരന്വേഷണം നടത്താൻ എസ്.പി ഉത്തരവിട്ടത്.
അസീസിനെ സഹോദരൻ സഫ്‌വാൻ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യയാണെന്നായിരുന്നു കണ്ടെത്തൽ. അബ്ദുൾ അസീസിന്റെ ചില ബന്ധുക്കളും നാട്ടുകാരും മരണം കൊലപാതകമാണെന്ന് കാട്ടി പ്രതിഷേധിച്ചതോടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. 2020 മെയ് 17നായിരുന്നു കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരിക്കേ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ അബ്ദുൾ അസീസിനെ കണ്ടെത്തിയത്.