Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മാതാവിനെ മകൻ ക്രൂരമായി മർദിച്ച് വീട്ടിൽ നിന്നും ഇറക്കി വിട്ടതായി പരാതി. നെടുങ്കണ്ടത്താണ് സംഭവം. സ്വന്തം വീട്ടിൽ സുരക്ഷിതമായി കഴിയുന്നതിന് കോടതി ഉത്തരവും നേടിയെത്തിയ മാതാവിന് നേരെയാണ് ആക്രമണം. വീട് കൈക്കലാക്കിയതിനൊപ്പം വ്യാപാര സ്ഥാപനവും വാഹനവും മകൻ കൈക്കലാക്കിയതായും ആരോപണമുണ്ട്. നെടുങ്കണ്ടം സ്വദേശിയായ ലതയെ ആണ് മകൻ അരുൺലാൽ മർദിച്ചത്. ഇവർ ഇപ്പോൾ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.മകൻറെ വിവാഹ ശേഷം മകനും ഭാര്യയ്ക്കും മറ്റൊരു വീട് നൽകിയിരുന്നു. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ലതയുടെ ഭർത്താവ് മരിച്ചതോടെ, മാതാവിൻറെ സംരക്ഷണത്തിനായി അരുൺ ഒപ്പം താമസിക്കാനെത്തി. എന്നാൽ പിന്നീട് ഇയാൾ ലതയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു. തുടർന്ന് സഹോദരനൊപ്പമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. തൻറെ വീട്ടിൽ സുരക്ഷിതമായി താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം കോടതിയിൽ ലത പരാതി സമർപ്പിച്ചിരുന്നു. തുടർന്ന് ലഭിച്ച കോടതി ഉത്തരവുമായാണ് ലത വീണ്ടും വീട്ടിലെത്തിയത്.എന്നാൽ തന്നെ മകനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും കൊലപെടുത്താൻ ശ്രമിക്കുകയും ചെയ്‌തതായി ലത പറയുന്നു. ലതയ്‌ക്ക് സംരക്ഷണം ഒരുക്കാൻ നെടുങ്കണ്ടം പൊലിസ് തയ്യാറാകുന്നില്ലെന്നാരോപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. സ്വത്ത് കൈവശപ്പെടുത്തിയ ശേഷം തന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടെന്നാണ് ലത ആരോപിക്കുന്നത്. ലതയുടെ മകനെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു.

36.68°C