Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:51 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കളമശേരിയിൽ പെൺകുട്ടിയുടെ ദുരൂഹ മരണം; അച്ഛനായുള്ള അന്വേഷണം ഊർജിതമാക്കി 

എറണാകുളം കളമശേരി മഞ്ഞുമലയ്ക്ക് അടുത്ത് മുട്ടാറപ്പുഴയുടെ തീരത്ത് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അച്ഛനായുള്ള അന്വേഷണം ഊർജിതമാക്കി. മകൾ വൈഗയുടെ മരണത്തിൽ അച്ഛൻ സാനുമോഹനായാണ് അന്വേഷണം തുടരുന്നത്.സാനുമോഹന്റെ സുഹൃത്തിനെ ചോദ്യംചെയ്തു. കാണാതായതിന് തൊട്ടുമുൻപ് മുബൈയിലുള്ള ഈ സുഹൃത്തിനെയാണ് സാനു മോഹൻ വിളിച്ചത്. സാനു മോഹനും വൈഗയും അവസാനം സഞ്ചരിച്ചിരുന്ന കാറും കാണാതായിരുന്നു. സുഹൃത്തും സാനു മോഹനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നും വിവരം. .ഇരുവരേയും കാണാനില്ലെന്ന് കാട്ടി തിങ്കളാഴ്ചയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. 
തിങ്കളാഴ്ച ഉച്ചയ്ക്കാണ് മഞ്ഞുമ്മൽ ആറാട്ട് കടവ് റഗുലേറ്റർ കം ബ്രിഡ്ജിന് തെക്കുവശത്ത് നിന്ന് വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. ഏലൂർ അഗ്‌നിരക്ഷാനിലയത്തിൽ നിന്നു ജീവനക്കാരെത്തിയാണ് മൃതദേഹം പുഴയിൽ നിന്നെടുത്തത്. മൃതദേഹം വൈഗയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെ സനു മോഹനു വേണ്ടി വീണ്ടും പുഴയിൽ തിരച്ചിൽ തുടങ്ങി. തിരച്ചിൽ രാത്രിവരെ നീണ്ടുവെങ്കിലും സാനുമോഹനെ കണ്ടെത്താനായില്ല.

Readers Comment

Add a Comment