Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വടകരയിൽ ഉടമകൾ അറിയാതെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയതായി പരാതി. 11 പേർ ഇതിനകം വടകര പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. 1,85,000 ത്തിൽ അധികം രൂപയാണ് ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് നഷ്ടപ്പെട്ടത്. കൂടുതൽ പേർ ചതിക്കപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.

എഞ്ചിനീയറിംഗ് വിദ്യാർത്ഥി വടകര മേപ്പയിൽ കളരിപ്പറമ്പത്ത് അപർണ്ണയ്ക്ക് 20,000 രൂപയാണ് നഷ്ടമായത്. ശനിയാഴ്ച വൈകീട്ട് 3.55 നാണ് 10,000 രൂപ വീതം രണ്ട് തവണയായി എസ്ബിഐ അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ പിൻവലിച്ചത്. എടിഎം കാർഡ് വഴി പണം പിൻവിച്ചുവെന്നാണ് മൊബൈലിൽ സന്ദേശമെത്തിയത്. എടിഎം കാർഡ് ഇവരുടെ കൈവശം തന്നെയുണ്ട്. പിൻ നമ്പർ ആർക്കും കൈമാറിയില്ലെന്നും അപര്ണ്ണ പറയുന്നു.തലശേരി കോ ഓപ്പറേറ്റീവ് എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാര്ത്ഥിനിയായ അപർണ്ണയുടെ സ്‌കോളർഷിപ്പ് തുകയാണ് ഇങ്ങനെ തട്ടിയെടുത്തത്. വടകര പുതിയാപ്പ്മലയിൽ തോമസിന്റെ എസ്ബിഐ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത് 40,000 രൂപ. 10,000 രൂപ വീതം നാല് തവണകളായി പിൻവലിക്കുകയായിരുന്നു.

മിനിറ്റുകളുടെ വ്യത്യാസത്തിലാണിത്. എടിഎം കാർഡിന്റെ വിവരങ്ങളും പിൻ നമ്പറും ചോർത്തിയുള്ള തട്ടിപ്പാണിതെന്ന് സംശയിക്കുന്നു. ആസൂത്രിതമായുള്ള തട്ടിപ്പിന് പിന്നിൽ സാങ്കേതിക വിദ്യയിൽ വളരെ അറിവുള്ളവരാണ്. ചിപ്പുള്ള എടിഎം കാർഡിലെ വിവരങ്ങൾ എങ്ങനെ ചോർത്തിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.

Readers Comment

Add a Comment