Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:23 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ക്ഷേത്ര പൂജാരിയെ മയക്കിക്കിടത്തി സ്വർണാഭരണങ്ങൾ കവർന്നു. എറണാകുളം കുണ്ടന്നൂർ ദേവീക്ഷേത്രത്തിലെ പൂജാരി ചേർത്തല തുറവൂർ സ്വദേശി വിവേകി(26)ന്റെ സ്വർണാഭരണങ്ങളാണു യുവതി  കവർന്നത്.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിയായ യുവതിയാണു തട്ടിപ്പ് നടത്തിയതെന്ന് കരുതുന്നു. വിവേകിന്റെ ജൂനിയറായി സ്‌കൂളിൽ പഠിച്ചതാണെന്നും കാണാൻ താൽപര്യമുണ്ടെന്നും പറഞ്ഞാണു യുവതി ഫെയ്‌സ്ബുക്കിലൂടെ ചാറ്റിങ് നടത്തിയത്.
ചെങ്ങന്നൂർ ആശുപത്രിയിൽ അമ്മ രോഗക്കിടക്കയിലാണെന്നും ചെങ്ങന്നൂരിൽ എത്തി കാണണമെന്നും യുവതി ആവശ്യപ്പെട്ടു.തുടർന്ന് 18 ന് ഉച്ചയോടെ വിവേക് ആശുപത്രിയിൽ എത്തി. യുവതി നേരത്തെ ജില്ലാ ആശുപത്രിക്കു സമീപമുള്ള ലോഡ്ജിൽ ആൺ സുഹൃത്തിനൊപ്പം മുറിയെടുത്തിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിവേക് യുവതിയുടെ ക്ഷണം സ്വീകരിച്ച് മുറിയിലെത്തിയത്.

സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം യുവതി കുടിക്കാനായി തണുത്ത ബിയർ നൽകി.തുടർന്ന് മയങ്ങിപ്പോയ വിവേക് പിറ്റേന്ന് രാവിലെ എട്ടരയോടെയാണ് ഉണർന്നത്. മൂന്നു പവന്റെ മാല, ഒന്നര പവന്റെ കൈചെയിൻ, ഒരു പവന്റെ മോതിരം, മൊബൈൽ ഫോൺ എന്നിവ നഷ്ടപ്പെട്ടു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

Readers Comment

Add a Comment