Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജോലി തേടിയെത്തിയ മലയാളി നഴ്സിനെ മയക്കുമരുന്ന് നൽകി ബലാൽസംഗം ചെയ്തു. പ്രതിയും മലയാളിയാണ്. ഡൽഹി നോയിഡയിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു.ഇരയായ പെൺകുട്ടിയുടെ സുഹൃത്തിന്റെ സുഹൃത്താണ് പ്രതി. ജോലി തേടിയെത്തിയ യുവതിയോട് ആവശ്യമായ സഹായം നൽകാമെന്ന് ഇയാൾ ഉറപ്പുപറഞ്ഞിരുന്നു. ഫെബ്രുവരി ആറിന് തന്റെ വീട്ടിൽ വച്ച് ഒരു ഇന്റർവ്യൂ നടക്കുന്നതായി പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ വീട്ടിലെത്തിച്ചത്. പെൺകുട്ടി ഇതിൽ സംശയം പ്രകടിപ്പിച്ചെങ്കിലും വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞു. തുടർന്ന് വീട്ടിലെത്തിയപ്പോൾ ഇവിടെ വേറെയാരെയും കണ്ടില്ല. ഇതു ചോദ്യം ചെയ്തതോടെ അവർ ജോലിക്കു പോയതാണെന്നും ഉടൻ തിരിച്ചുവരുമെന്നും പ്രതി പറഞ്ഞു.ഇയാൾ നൽകിയ ജ്യൂസ് കുടിച്ചയുടൻ പെൺകുട്ടി ബോധരഹിതയാകുകയായിരുന്നു. രാത്രിയോടെയാണ് പിന്നീട് ഇവർക്ക് ബോധം വരുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബലാൽസംഗത്തിനിരയായ വിവരം പെൺകുട്ടി അറിയുന്നത്. പിന്നീട് പെൺകുട്ടി അവിടെനിന്നു വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തേക്ക് തിരിച്ചുവരികയും ചെയ്തുവെന്നും പൊലീസ് പറയുന്നു.
36.68°C








