Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:09 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഔറംഗാബാദ്: ഫോണ്‍വിളിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് മഹാരാഷ്ട്രയില്‍ 20കാരന്‍ അയല്‍വക്കത്തെ മൂന്നുപേരെ കുത്തിക്കൊന്നു. ഔറംഗാബാദിലെ ചികല്‍ത്തനയില്‍ കഴിഞ്ഞദിവസമാണ് സംഭവം. അച്ഛനും അമ്മയും മകനുമുള്‍പ്പെടെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി അമോല്‍ ബോര്‍ഡെ എന്ന യുവാവ് അയല്‍വക്കത്തെ യുവാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും വീട്ടിലെത്തി ആക്രമിക്കുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഭഗവാന്‍ ബോര്‍‍ഡെ എന്ന യുവാവുമായാണ് അമോല്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത്. രാത്രി എട്ടോടെയായിരുന്നു സംഭവം തുടര്‍ന്ന് ഭഗവാന്‍ ബോര്‍ഡെയുടെ വീട്ടിലെത്തിയ അമോല്‍ ഇയാളെ കുത്തുകയായിരുന്നു.

കുത്തേറ്റ യുവാവ് സഹായത്തിനായി നിലവിളിക്കുന്നത് കേട്ടാണ് മാതാപിതാക്കള്‍ അവിടേക്കെത്തുന്നത്. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമോല്‍ ഇവരെയും കുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മൂന്ന് പേരും മരിക്കുകയായിരുന്നെന്ന് പൊലീസ് പറ‌ഞ്ഞു. കൃത്യത്തിനു പിന്നിലെ കാരണം വ്യക്തമാകാന്‍ യുവാവിനെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.

Readers Comment

Add a Comment