Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:41 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലൈംഗിക അപവാദത്തിൽ മറ്റൊരു വൈദികൻ കൂടി. ന്യുസിലാൻഡിൽ സേവനം ചെയ്യുന്ന മലയാളി വൈദികനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സൗത്ത് ഡ്യുനേഡിൻ മേഴ്‌സി ഇടവകയിലെ അസിസ്റ്റന്റ് വികാരിയായ ഫാ. ഫിവിൻസ് ചിറ്റിലപ്പിള്ളിക്കെതിരെയാണ് അന്വേഷണം. തൃശൂർ സ്വദേശിയാണ് ഇദ്ദേഹം.ഒരു സ്ത്രീ പരാതി നൽകിയിട്ടുണ്ടെന്നും ലൈംഗിക സ്വഭാവമുള്ളതാണ് അതെന്നും ഡ്യൂനെഡിൻ റോമൻ കത്തോലിക്കാ ബിഷപ് മൈക്കേൽ ജോസഫ് ഡൂലേ സ്ഥിരീകരിച്ചതായി ഒട്ടാഗോ ഡെയ്‌ലി ടൈംസിനെ ഉദ്ധരിച്ച് ന്യുഡിലാൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.2020 ജനുവരി മുതൽ മേഴ്‌സി ഇടവകയിൽ സേവനം ചെയ്യുകയായിരുന്നു ഇദ്ദേഹം.പരാതിയെ തുടർന്ന് ഫാ.ഫിവിൻസിനെ ചുമതലയിൽ നിന്നും നീക്കിയതായും അദ്ദേഹം രൂപതയിൽ ഒരിടത്തും സേവനം ചെയ്യുന്നില്ലെന്നും താമസിക്കുന്നില്ലെന്നും ബിഷപ് വ്യക്തമാക്കി. പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ചു. ന്യൂസീലാൻഡ് വിട്ടുപോകുന്നത് വിലക്കിയിട്ടുണ്ടെന്നും ബിഷപ് വ്യക്തമാക്കി.

Readers Comment

Add a Comment