Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാനൂരിൽ വിദ്യാർഥിക്ക് ക്രൂരമർദനം. ചെണ്ടയാട് സ്വദേശിയായ 15 വയസുകാരനാണ് മർദനമേറ്റത്. പെൺകുട്ടിക്കൊപ്പം നടക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മർദനം . തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മുത്താറിപ്പീടിക സ്റ്റാൻറിലെ ഔട്ടോ ഡ്രൈവർ ജിനീഷ് വിദ്യാർഥിയെ മർദിച്ചത്. ക്രൂരമായി മർദിക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് . ഇയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റു ഡ്രൈവർമാരും കുട്ടിയെ മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.മർദന വിവരം വീട്ടിൽ അറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ പാനൂർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഓട്ടോ ഡ്രൈവർ ജിനീഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാനൂർ പൊലീസ് അറിയിച്ചു.
23.58°C








