Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:59 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡ്രൈ ​ഡേ ദി​ന​ത്തി​ൽ മ​ദ്യ വി​ൽ​പ​ന നടത്താൻ മദ്യം വാങ്ങി ഓട്ടോയിൽ സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. മുണ്ടക്കയം ഇളംകാട് സ്വദേശി സന്തോഷ് (45) ആണ് ഈരാറ്റുപേട്ട പൊലീസിൻറെ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ വെച്ചാണ് സന്തോഷ് പൊലീസിൻറെ പിടിയിൽ ആയത്. ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റു​ക​ൾ, ബാ​റു​ക​ൾ എ​ന്നി​വ തു​റ​ക്കാ​ത്ത ഡ്രൈ​ഡേ ദി​വ​സങ്ങ​ളി​ൽ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട ഭാ​ഗ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് ഇ​യാളുടെ പ​തി​വ്.ഇയാളിൽ​ നി​ന്ന്​ എട്ട് ലി​റ്റ​റോ​ളം ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. അര ലിറ്ററിൻറെ 16 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഓട്ടോയുടെ പിന്നിലായി പ്ലാസ്റ്റിക്ക് കവറുകളിൽ ആണ് മദൃം സൂക്ഷിച്ചിരുന്നത്.500 രൂപയ്ക്ക് ബാറിൽ വിൽക്കുന്ന മദ്യം ഡ്രൈ ​ഡേ ദിനത്തിൽ 1500 രൂപ വിലയ്ക്കാണ് ഇയാൾ വിറ്റിരുന്നതെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം. മദ്യം വാങ്ങാനെത്തിയവരും സന്തോഷും തമ്മിൽ വില സംബന്ധിച്ച് കശപിശയുണ്ടായതിനെ തുടർന്നാണ് സന്തോഷിൻറെ മദ്യ വിൽപനയെ കുറിച്ചുള്ള വിവരം പൊലീസിനെ അറിയിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Readers Comment

Add a Comment