Breaking News
- ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
- ജോൺസൺ ആൻഡ് ജോൺസന്റെ കൊവിഡ് വാക്സിൻ സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി
- കെ. സുരേന്ദ്രൻ മത്സരിക്കും: അഞ്ച് മണ്ഡലങ്ങൾ പരിഗണനയിൽ
- മുകേഷ്, നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും; കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി
Your Comment Added Successfully!

പള്ളിവാസൽ പവർഹൗസിൽ പ്ലസ്ടു വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ബന്ധു അരുണി(അനു–28)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് പല തവണ തിരഞ്ഞ പ്രദേശത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പവർഹൗസിനു സമീപമാണ് നീണ്ടപാറ വണ്ടിത്തറയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്.
വണ്ടിത്തറയിൽ രാജേഷ് - ജെസി ദമ്പതികളുടെ മകൾ രേഷ്മ (17) കുത്തേറ്റു മരിച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്ന അനുവിനായി തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉളി പോലുള്ള മൂർച്ചയേറിയ ആയുധം കൊണ്ട് ഇടതു നെഞ്ചിൽ കുത്തേറ്റാണ് രേഷ്മ കൊല്ലപ്പെട്ടത് പ്രതിക്കായി 7 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ ഉപയോഗിച്ചു നിരീക്ഷണം നടത്തിയെങ്കിലും കൂടുതൽ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. രേഷ്മയെ കൊലപ്പെടുത്തും എന്നെഴുതിയ കത്ത് അരുണിന്റെ മുറിയിൽ നിന്നു പൊലീസിനു ലഭിച്ചതായിരുന്നു പ്രതിയെ കുറിച്ചുള്ള ഏക സൂചന. . കൃത്യത്തിനു ശേഷം താനും ആത്മഹത്യ ചെയ്യുമെന്നു കത്തിൽ സൂചിപ്പിച്ചിരുന്നു.