Breaking News
- ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
- സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; 17ന് ബഹിഷ്കരണ സമരം
- ടി.ആർ.പി. തട്ടിപ്പുകേസ്: ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയ്ക്ക് ജാമ്യം ടി.ആർ.പി. തട്ടിപ്പുകേസ്: ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയ്ക്ക് ജാമ്യം
- മുകേഷ്, നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും; കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി
Your Comment Added Successfully!

ലോഡ്ജിൽ ഉറങ്ങുന്നതിനിടെ ഭർത്താവ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു.മാവൂർ റോഡിലെ ലോഡ്ജിൽ വെച്ചാണ് കൊലപാതകശ്രമം നടന്നത്.പത്താംകാവുങ്ങൽ ഹൗസിൽ കെ.വി. അഷ്റഫിന്റെ ഭാര്യ സലീന(43)യാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെ 11-ഓടെയായിരുന്നു മരണം. 13-ന് രാത്രിയാണ് കൊലപാതകശ്രമമുണ്ടായത്.എരഞ്ഞിപ്പാലത്തുള്ള ലേഡീസ് ഹോസ്റ്റൽ നടത്തിപ്പുകാരിയായിരുന്നു മരിച്ച സലീന. സലീനയെ കാണണമെന്നാവശ്യപ്പെട്ട് ഭർത്താവ് അഷ്‌റഫ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.തുടർന്ന് അഷ്‌റഫ് റൂമിൽ കിടന്നുറങ്ങുകയായിരുന്ന സലീനയുടെ കഴുത്ത് മുറിക്കുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ ലോഡ്ജിലെ ജീവനക്കാരോട് ഭാര്യ സ്വയം കഴുത്തറുക്കാന് ശ്രമിച്ചെന്നാണ് അഷ്‌റഫ് പറഞ്ഞത്.
ഇതിനിടെ പുറത്തേക്കോടിയ സലീന സ്വയം ഓട്ടോ പിടിച്ചാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തിയ സലീന സംഭവിച്ച കാര്യങ്ങൾ ഡോക്ടർക്ക് രേഖാമൂലം എഴുതി നൽകിയതോടെയാണ് കാര്യങ്ങൾ പുറം ലോകമറിഞ്ഞത്. ഇതോടെ 14-നുതന്നെ അഷ്‌റഫിനെ കസബ പോലീസ് അറസ്റ്റുചെയ്തിരുന്നു.
വിദേശത്തായിരുന്ന അഷ്‌റഫ് നാട്ടിലെത്തിയശേഷം ഡ്രൈവറായി ജോലിചെയ്യുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. സംശയത്തെത്തുടർന്നാണ് സലീനയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പ്രതി പൊലീസിന് മൊഴി നല്കിയത്.
നിലമ്പൂർ എടക്കര കുണ്ടുപറമ്പില് യൂസഫിന്റെ മകളാണ് സലീന. സംഭവം നടക്കുമ്പോൾ ഇരുവർക്കുമൊപ്പം ഒന്നരവയസ്സുള്ള മകളുമുണ്ടായിരുന്നു. നാലുകൊല്ലം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അഷ്‌റഫ് സലീനയെ വിവാഹം കഴിക്കുന്നതിനുമുമ്പ് രണ്ടുവിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ മരിച്ചശേഷമായിരുന്നു രണ്ടാം വിവാഹം. പിന്നീട് സലീനയെയും വിവാഹം കഴിക്കുകയായിരുന്നു.