Breaking News
- ഇന്ധനവില വര്ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
- സംസ്ഥാനത്തെ മെഡിക്കല് കോളജ് ഡോക്ടര്മാര് സമരത്തിലേക്ക്; 17ന് ബഹിഷ്കരണ സമരം
- ടി.ആർ.പി. തട്ടിപ്പുകേസ്: ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയ്ക്ക് ജാമ്യം ടി.ആർ.പി. തട്ടിപ്പുകേസ്: ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയ്ക്ക് ജാമ്യം
- മുകേഷ്, നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും; കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി
Your Comment Added Successfully!

പ്ലസ്ടു വിദ്യാര്ത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയില് കണ്ടെത്തി. ബയസണ്വാലി ഹയര് സെക്കണ്ടറി സ്കൂള് വിദ്യാര്ത്ഥിനി രേഷ്മ (17)യെയാണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പള്ളിവാസല് പവര്ഹൗസിന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച സ്കൂള് സമയം കഴിഞ്ഞിട്ടും പെണ്കുട്ടി വീട്ടില് തിരിച്ചെത്തായതോടെ മാതാപിതാക്കള് വെള്ളത്തൂവല് പൊലീസില് പരാതി നല്കിയിരുന്നു.
തുടര്ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിനിടയിൽ പള്ളിവാസല് പവര്ഹൗസ് ഭാഗത്ത് പെണ്കുട്ടിയെ കണ്ടതായി പൊലീസിന് വിവരം ലഭിക്കുക ആയിരുന്നു
പള്ളിവാസൽ പവര്ഹൗസിന് അടുത്തെത്തിയ പെണ്കുട്ടിക്കൊപ്പം ഒരു ബന്ധു ഉണ്ടായിരുന്നുവെന്നും സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികള് പൊലീസിനെ അറിയിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ തിരച്ചിലിലാണ് പവര്ഹൗസിന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്തുനിന്ന് പെണ്കുട്ടിയെ കുത്തേറ്റ് മരിച്ച നിലയില് കണ്ടെത്തിയത്.
പെണ്കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പൊലീസ് അന്വഷണം തുടങ്ങി. ഇയാളുമായുള്ള സൗഹൃദം നേരത്തെ ചില പ്രശ്നങ്ങള് ഉണ്ടാക്കിയിരുന്നുവെന്ന് പെണ്കുട്ടിയുടെ ബന്ധുക്കള് പൊലീസിന് മൊഴി നല്കിയിട്ടുണ്ട്.അതേസമയം കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.