Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:20 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആറ്റിങ്ങൽ: കർണാടക യുവതിയെയും മകനെയും കൊട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതികളായ സ്ത്രീയടക്കം 5 പേർ പിടിയിൽ. വർക്കല ക്ലിഫിൽ കച്ചവടം നടത്തിവരുന്ന കർണാടക കടക് സ്വദേശിനിയായ ശാരദ (40) ഇവരുടെ പ്രായപൂർത്തിയാകാത്ത മകനേയുമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. വർക്കല ചിലക്കൂർ കളത്തിൽ വീട്ടിൽ ആമിന (41),

ഇടവ മാന്തറ കഴക്കാട് ഹൗസിൽ ഷൈജുമോൻ (26), ചിറയിൻകീഴ് പെരുമാതുറ കൊച്ചുതുരുത്ത് പുത്തൻ ബംഗ്ലാവിൽ റിയാസ് (30), ചിറയിൻകീഴ് പെരുമാതുറ കൊട്ടാരം തുരുത്ത് പടിഞ്ഞാറ്റ് വിള വീട്ടിൽ അൻസർ (26), വർക്കല തച്ചൻകോണം പുതുവൽ പുത്തൻവീട്ടിൽ മനോജ് (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 ന് വർക്കല ക്ലിഫ് ലെ കച്ചവടസ്ഥാപനം പൂട്ടിയശേഷം പതിനാറ് വയസുള്ള മകനുമായി വാടകവീട്ടിലേക്ക് മടങ്ങവെയാണ് ആമിന കൊട്ടേഷൻ നൽകിയ ആറംഗസംഘം ശാരദയെ വാളും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ആക്രമിച്ചത്. സാമ്പത്തിക ഇടപാടിനെ ചൊല്ലി വർഷങ്ങളായി ഉണ്ടായിരുന്ന സൗഹൃദം ഇല്ലാതായതിനെത്തുടർന്നാണ് കൊലപാതക കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ കൊട്ടേഷൻ സംഘത്തിന് 50000 രൂപ കൊട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. നിരവധി കേസുകളിൽ പ്രതികളായ ഷാൻ ചിറയിൻകീഴ്, ഷിറോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നതായും പോലീസ് അറിയിച്ചു.

ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ കെ വിദ്യാധരന്റെ നേതൃത്വത്തിൽ വർക്കല പോലീസ് ഇൻസ്പെക്ടർ ജി ഗോപകുമാർ,എസ് ഐമാരായ ബി കെ അരുൺ, സാജൻ വി എസ്, എസ് സി പി ഒമാരായ മുരളീധരൻ, സെബാസ്റ്റിൻ,സി പി ഒമാരായ രാധാകൃഷ്ണൻ, ഷിറാസ്, ഡബ്ലിയു എസ് സി പി ഒ ഉഷ, എ ആർ സി പി ഒ ജിജിൻ കുമാർ എന്നിവരടങ്ങിയ സംഘം വർക്കലയിൽ നിന്നും പെരുമാതുറയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Readers Comment

Add a Comment