Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:43 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പോക്‌സോ കേസിൽ പ്രതിയായ വൈദികൻ ജോർജ് പടയാട്ടിലിനെ എറണാകുളം- അങ്കമാലി അതിരൂപത സസ്‌പെൻഡ് ചെയ്തു. പോലീസ് കേസ് ചുമത്തും മുമ്പ് തന്നെ പ്രാഥമിക അന്വേഷണം നടത്തി ഫാദർ ജോർജ് പടയാട്ടിലിനെ വൈദിക വൃത്തിയിൽ നിന്നും സ്കൂൾ മാനേജർ സ്ഥാനത്ത് നിന്നും സസ്‌പെൻഡ് ചെയ്തിരുന്നതായി അതിരൂപതാ കേന്ദ്രങ്ങൾ വ്യക്തമാക്കി.

ചേന്ദമംഗലം കോട്ടയിൽ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാദർ ജോർജ് പടയാട്ടിലിനെതിരെ  ചേന്ദമംഗലം ഹോളിക്രോസ് പള്ളിക്കു കീഴിലെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് പരാതി നൽകിയിരിക്കുന്നത്. സ്കൂളിലെ ഇടവേളക്കിടെ കുട്ടി പള്ളിയിലെത്തിയപ്പോൾ യൂണിഫോം ധരിച്ചിരിക്കുന്നത് ശെരിയല്ലെന്നു പറഞ്ഞ് ഫാദർ ഇടേണ്ട രീതി കാണിച്ചു കൊടുക്കുകയും  കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമാണ് പരാതി. കുറച്ച് ദിവസങ്ങൾക്കു ശേഷം അച്ചൻ കുട്ടിയെ ഓഫീസിലേക്ക് വിളിപ്പിച്ചപ്പോൾ കുട്ടി പോകാൻ തയാറായില്ല. ഇതേ കുറിച്ച് ചോദിച്ചപ്പോഴാണ് കുട്ടി മോശം അനുഭവം വെളിപ്പെടുത്തിയത്. 

തുടർന്ന് സ്കൂളിന്റെ ഹെഡ് മിസ്ട്രസ്, അതിരൂപതയുടെ കോർപ്പറേറ്റ് മാനേജർ ഫാദർ പോൾ ചിറ്റിനപള്ളിയെ പരാതിയെ കുറിച്ച് അറിയിച്ചു.  പ്രാഥമിക അന്വേഷണം നടത്തിയ അദ്ദേഹം ഉടൻ സ്കൂളിന്റെ മാനേജർ സ്ഥാനത്തു നിന്ന് വൈദികനെ നീക്കി. തുടർന്ന് മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിലിനെ വിവരം ധരിപ്പിക്കുകയും പിറ്റേന്ന് നടന്ന അതിരൂപത കൂരിയയിലേക്കു ഫാ. ചിറ്റിനപള്ളിയെ വിളിച്ചു വരുത്തുകയും ചെയ്തു. അപ്പോഴാണ് വൈദികനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനമെടുത്തത്. അന്വേഷണത്തോട് അതിരൂപത പൂർണമായും സഹകരിക്കുമെന്ന് ഫാദർ പോൾ ചിറ്റിനപള്ളി വ്യകത്മാക്കി.

Readers Comment

Add a Comment