Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:45 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂർ വലപ്പാട് പകൽ സമയത്ത്  വൻ കവർച്ച. അടച്ചിട്ട വീട് കുത്തിത്തുറന്ന് 63 പവൻ സ്വർണവും ഡയമണ്ടും കവർന്നു.വലപ്പാട് സ്വദേശി ജോർജിൻറെ വീട്ടിലാണ് കവർച്ച നടന്നത്. ബുധനാഴ്ച്ച ഉച്ചക്ക് 11.30 ന് ജോർജും കുടുംബവും ഏങ്ങണ്ടിയൂരുള്ള ബന്ധു വീട്ടിൽ പോയപ്പോഴാണ് കവർച്ച നടന്നത്.

വീട്ടിൽ തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് മോഷണം വിവരം അറിയുന്നത്. മുകൾ നിലയിലെ രണ്ട് അലമാരകളിൽ ഒന്നിൻറെ താക്കോൽ ഉപയോഗിച്ചാണ് കവർച്ച നടന്നത്. മരുമകൾ റിനിയുടെ 60 പവനും, മകൾ റോസ് മേരിയുടെ ഒരു ഡയമണ്ടും ഉൾപ്പെടെ 63 പവൻറെ ആഭരണങ്ങളാണ് മോഷണം പോയിട്ടുള്ളത്. വീടിൻറെ അടുക്കള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്.സംഭവത്തെത്തുടർന്ന് ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി ടി.ആർ രാജേഷിൻറെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 12 മണിക്ക് ഒരാൾ വീട്ടിലേക്ക് കയറുന്നതും 12.45 തിരിച്ച് ഇറങ്ങുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. പുറത്ത് ബൈക്കിൽ ഒരാൾ കാത്ത് നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട് . 

Readers Comment

Add a Comment