Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:15 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആറ്റിങ്ങൽ: സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിലെ ചാത്തൻപാറ സ്വദേശിയായ പ്രതി അറസ്റ്റിൽ. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ ചാത്തൻപാറ ഓട്ടോറിക്ഷ ഓടിക്കുന്ന പണ്ടാരവിളാകം കരിമൺ എന്നു വിളിക്കുന്ന ഷിബു (45) ആണ് അറസ്റ്റിലായത്.  വിദ്യാർത്ഥിയെ ഇയാളുടെ വീട്ടിലേക്ക് വിളിച്ചു കയറ്റി പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുകയും തുടർന്ന് ബഹളംവച്ച വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി ഷിബുവിന്റെ ഓട്ടോയിൽ കയറ്റി വിദ്യാർഥിയുടെ വീടിനുസമീപം ഇറക്കിവിടുകയുമായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് സംഭവം പറയുകയും രക്ഷിതാക്കൾ പോലീസിൽ അറിയിക്കുകയും ചെയ്തു. ആറ്റിങ്ങൽ ഇൻസ്പെക്ടർ വി വി ദിപിന്റെ നേതൃത്വത്തിൽ എസ് ഐ സനോജ്. എ എസ് ഐ ശ്രീനിവാസൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Readers Comment

Add a Comment