Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:50 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അപരിചിതരുടെ വീഡിയോ കോളുകൾ  അറ്റൻഡ് ചെയ്യരുതെന്ന് കേരള പൊലീസ്. കേരള പൊലീസിൻറെ സൈബർ വിഭാഗമായ സൈബർ ഡോമാണ് ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഈയിടെയായി അപരിചിതരുടെ വീഡിയോ കോൾ അറ്റൻഡ് ചെയ്തവരുടെ സ്ക്രീൻ  ഷോട്ട്, റെക്കോഡസ് വീഡിയോ എന്നിവ ഉപയോഗിച്ചുകൊണ്ട്  ബ്ലാക്ക് മെയിൽ  ചെയ്യുകയും  പണം ആവശ്യപ്പെടുന്നതായുമുള്ള  പരാതികൾ  കൂടുതലായി റിപ്പോർട്ട് ചെയ്തു  വരുന്നുണ്ട്.

കോൾ ചെയ്യുന്നവർ  തങ്ങളുടെ നഗ്നത  പ്രദർശിപ്പിച്ചുകൊണ്ടായിരിക്കും  ഇത്തരം കോളുകൾ  ചെയ്യുന്നത്. കോൾ അറ്റൻഡ് ചെയ്യുന്ന സമയം തന്നെ സ്ക്രീൻഷോട്ടുകളും വീഡിയോ റെക്കോർഡിങ്‌സ് എന്നിവ എടുത്തതിനു ശേഷം ഇവ ഉപയോഗിച്ച് പണം ആവശ്യപ്പെടുക, ബ്ലാക് മെയിൽ  ചെയ്യുക തുടങ്ങിയവ കണ്ടു വരുന്നുണ്ട് . പൊതുജനങ്ങൾ അപരിചിതരിൽ നിന്നും വരുന്ന വീഡിയോ കോളുകൾ  അറ്റൻഡ് ചെയ്തു ഇത്തരത്തിൽ വഞ്ചിക്കപെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക- കേരള പൊലീസ് മുന്നറിയിപ്പിൽ പറയുന്നു.

Readers Comment

Add a Comment