Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:00 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 81 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൂട്ടിക്കിടക്കുന്ന ഇന്ത്യൻ ഇംഗ്ലീഷ് ക്ലേ കമ്പനിയിൽ കയറ്റിറക്ക് തൊഴിലാളി ആത്മഹത്യ ചെയ്‌ത നിലയിൽ. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറിനെയാണ് (50) ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രഫുല്ലകുമാറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. 

സ്ഥലത്ത് തൊഴിലാളികൾ പ്രതിഷേധിച്ചു. കലക്‌ടർ എത്താതെ മൃതദേഹം മാറ്റാൻ ആകില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.പട്ടിണി മൂലമാണ് പ്രഫുല്ലകുമാർ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് തൊഴിലാളികൾ പ്രതിഷേധിക്കുകയാണ്. 145 ദിവസമായി കമ്പനി പൂട്ടിക്കിടക്കുകയാണ്. കമ്പനി തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സമരവും നടക്കുന്നുണ്ട്. പ്രഫുല്ലകുമാർ ഇന്നലവരെ സമരപ്പന്തലിൽ ഉണ്ടായിരുന്നു.

Readers Comment

Add a Comment