Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:59 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 81 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലുവ ജില്ലാ ആശുപത്രിയിൽ ലഹരി മാഫിയകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. ആലുവ വി എച്ച് കോളനിയിലെ സതീഷ് സദനത്തിൽ സുബ്രഹ്മണ്യത്തിന്റെ മകൻ ചിപ്പി (34 ) ആണ് കുത്തേറ്റു മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട യുവാവിനൊപ്പമുണ്ടായിരുന്ന ആലുവ ചൂണ്ടി സ്വദേശി വിശാൽ, ആലുവ പടിഞ്ഞാറേ കടുങ്ങല്ലൂർ സ്വദേശി കൃഷ്ണപ്രസാദ്‌ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. 

ആലുവ ചൂണ്ടി സ്വദേശി മണികണ്ഠനാണ് കുത്തിയതെന്ന് പരിക്കേറ്റവർ മൊഴി നൽകി. ആശുപത്രിയിലെ ലഹരി മുക്ത കേന്ദ്രത്തിൽ ചികിത്സക്കായി എത്തിയതാണ് കൊല്ലപ്പെട്ട ചിപ്പി അടങ്ങുന്ന മൂവർ സംഘം. മണികണ്ഠനും കുത്തേറ്റ മൂന്നു പേരും കണ്ടുമുട്ടിയതോടെ വാക്കു തർക്കമുണ്ടാകുകയും മണികണ്ഠൻ മൂവരെയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു.കൊല്ലപ്പെട്ട ചിപ്പിയുടെ വയറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂവേരയും കളമശ്ശേരിയിലെ മെഡിക്കൽ കോളേജിൽ കൊണ്ട് പോയി. ചിപ്പി വഴി മധ്യേ മരിക്കുകയായിരിക്കുന്നു. ചിപ്പിയും മണികണ്ഠനും ലഹരി മരുന്ന് കടത്തുൾപ്പടെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.

Readers Comment

Add a Comment