Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:00 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം പൊഴിയൂരിൽ കൊവിഡ് നിയന്ത്രണം ലംഘിച്ച് ഡിജെ പാർട്ടി നടന്നു. ആയിരത്തിലധികം പേരാണ് 13 മണിക്കൂർ നീണ്ട പരിപാടിയിൽ പങ്കെടുത്തത്.  കൊവിഡ്‌ പ്രോട്ടോക്കോൾ ലംഘിച്ച് ഡിജെ പാർട്ടി സംഘടിപ്പിച്ചതിനെതിരെ കേസെടുത്തു. പരിപാടി നടത്തരുതെന്ന് നേരത്തെ പൊലീസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇത് ലംഘിച്ചാണ് പ്രാദേശിക യുവജന കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ പരിപാടി നടത്തിയത്.  ഫ്രീക്ക്‌സ് എന്ന ഒരു ക്ലബ്ബാണ് ഡിജെ പാർട്ടി നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.സംഘടനക്കെതിരെയും കണ്ടാൽ അറിയാവുന്നവർക്കെതിരെയും കൊവിഡ്‌ ലംഘനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മൈക്ക് സെറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് പൊഴിയൂർ പൊലീസ് കേസെടുത്തത്. 

Readers Comment

Add a Comment