Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:48 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എറണാകുളം ഏലൂരിൽ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 362 പവൻ സ്വർണവും 25 കിലോഗ്രാം വെള്ളിയും മോഷ്ടിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ബംഗ്ലാദേശ് പൗരനും കഴിഞ്ഞ പത്ത് വർഷമായി ഗുജറാത്തിലെ സൂറത്തിലെ താമസക്കാരനുമായ ശൈഖ് ബബ്ലുവാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്. ഏലൂരിലെ വ്യവസായശാലയിൽ ജോലിചെയ്യുകയായിരുന്നു ഇയാൾ. മോഷണ ശേഷം ബബ്ലുവും കൂട്ടാളികളും കടന്നുകളഞ്ഞു. ഗുജറാത്തിലെ സൂറത്തിൽ നിന്നുമാണ് ഇപ്പോൾ പ്രതി പിടിയിലായിരിക്കുന്നത്. ഇനിയും നാലു പേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

ഏലൂർ എഫ്എസിറ്റി ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയിൽ നവംബർ 16 നാണ് കോടികളുടെ കവർച്ച നടന്നത്. ജ്വല്ലറിയുടെ തൊട്ടടുത്തുള്ള സലൂണിന്റെ പിൻഭാഗം തുരന്ന മോഷ്ടാക്കൾ ഇരുകടകളെയും വേർതിരിക്കുന്ന ഭിത്തി തകർത്താണ് അകത്തു കയറുകയായിരുന്നു.  

Readers Comment

Add a Comment