Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:20 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാഗമണ്ണിലെ സ്വകാര്യ റിസോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട. റിസോർട്ട് കേന്ദ്രീകരിച്ച് നടന്ന നിശാ പാർട്ടിയിലാണ് ജില്ലാ നാർക്കോട്ടിക് സെല്ലിൻറെ നേതൃത്വത്തിൽ റെയ്‌ഡ് നടത്തിയത്. വാഗമൺ വട്ടപ്പത്താലിലെ ക്ലിഫ് ഇൻ റിസോർട്ടിലാണ് റെയ്‌ഡ് നടന്നത്. റെയ്‌ഡിൽ എൽഎസ്‌ഡി അടക്കമുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തു. ഞായറാഴ്‌ച വൈകുന്നേരം തുടങ്ങിയ നിശാ പാർട്ടിയെ കുറിച്ച് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടന്നത്.നിശാ പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും ഇവരെ ചോദ്യം ചെയ്‌ത് വരുകയാണെന്നും എ.എസ്.പി സുരേഷ് കുമാർ പറഞ്ഞു. എൽഎസ്‌ഡി സ്റ്റാമ്പ്‌, ഹെറോയിൻ, ഗം, കഞ്ചാവ് തുടങ്ങിയവയാണ്‌ ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. സ്വകാര്യവ്യക്തികളുടെ നേതൃത്വത്തിലാണ് നിശാപാർട്ടി സംഘടിപ്പിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലിനുശേഷം മയക്കുമരുന്ന് എത്തിച്ച സംഘത്തിൻറെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.

റിസോർട്ട് ജീവനക്കാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കും. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി സംഘടിപ്പിച്ചതിനെ കുറിച്ചും പൊലീസ് അന്വേഷിക്കും. ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി പൊലീസ് ജില്ലയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. സംഘത്തിൽ സിനിമ, സീരിയൽ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെട്ടിട്ടുള്ളതായും സൂചനയുണ്ട്.

Readers Comment

Add a Comment