Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ഫസ്റ്റ് ക്ലാസ് സീസൺ ടിക്കറ്റ് യാത്രക്കാരിയായ ജയഗീതയെ അപമാനിച്ച കേസിൽ ടിക്കറ്റ് എക്സാമിനർമാരെ വിട്ടയച്ചു. ആസൂത്രണ ബോർഡിലെ റിസർച്ച് അസിസ്റ്റന്റും എഴുത്തുകാരിയുമായ എം.ആർ ഗീതയെ 2012 ഫെബ്രുവരി 17നാണ് തീവണ്ടിയാത്രക്കിടെ അപമാനിച്ചത്. ടിടിഇമാരായ എസ്. ജാഫർ ഹുസൈൻ, ജി. ആർ പ്രവീൺ എന്നിവരെയാണ് കോടതി വിട്ടയച്ചത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പി.എ പ്രിജി, എസ്.സുനിമോൾ, വി,എൽ ബോബിൻ എന്നിവർ ഹാജരായി.
അശ്ലീലചുവയുള്ള കമന്റുകൾ പറഞ്ഞ് സീറ്റുകൾ മാറ്റിയിരുത്തി ശല്യപ്പെടുത്തിയെന്നായിരുന്നു പരാതി. എക്‌സ്പ്രസ് ട്രെയിനിലെ സീസൺ ടിക്കറ്റ് ഉപയോഗിച്ച് സൂപ്പർ ഫാസ്റ്റിൽ സഞ്ചരിച്ചുവെന്ന കുറ്റം ആരോപിച്ചാണ് ജയഗീതയെ ടിക്കറ്റ് എക്സാമിനർമാർ അപമാനിച്ചത്. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്കുള്ള യാത്രക്കിടെ ടിടിഇമാരുടെ ശല്യം കാരണം ജയഗീതയ്ക്ക് യാത്രക്കിടെ പകുതി വഴിയിൽ മറ്റൊരു റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ടി വന്നിരുന്നു. കേരളം ഒന്നടങ്കം ചർച്ച ചെയ്ത ഈ സംഭവത്തിൽ റെയിൽവേ അധികൃതർ ഒരു നടപടിയും കൈക്കൊണ്ടില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. സൗമ്യ വധത്തിനുശേഷം തീവണ്ടിയിൽ നടന്ന പ്രധാനസംഭവമായാണ് യാത്രക്കാർ ഇതിനെ കണ്ടത്.എന്നാൽ മതിയായ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് റെയിൽവേ ജയഗീതയ്ക്കെതിരെ നൽകിയ കേസ് പുരോഗമിക്കുകയാണ്.
27.82°C








