Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:58 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 81 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചിയിലെ ഷോപ്പിംഗ് മാളിൽവച്ച് അപമാനിക്കപ്പെട്ടെന്ന് യുവനടി. ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെ  രണ്ട് യുവാക്കൾ തന്നെ പിന്തുടർന്ന് ശരീരഭാഗത്ത് സ്പർശിച്ചുവെന്നും നടി ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കി.

ഷോപ്പിംഗ് മാളിലെ തിരക്കേറിയ സ്ഥലത്തായിരുന്നു സംഭവം. തിരക്കിനിടയിലൂടെ വന്ന യുവാക്കൾ ശരീര ഭാഗത്ത് സ്പർശിച്ചു. ആദ്യം അയാൾക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. എനിക്ക് പെട്ടെന്ന് പ്രതികരിക്കാനായില്ല. എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവൾ എനിക്കരികിൽ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു.

എന്നാൽ ഊഹിക്കാൻ പോലുമാകാത്ത ഒരു കാര്യം നടന്നതിന്റെ ഞെട്ടലിലായിരുന്നു ഞാൻ. അവർക്കരികിലേക്ക് ചെന്നപ്പോൾ അവർ എന്നെ കണ്ടില്ലെന്ന് നടിച്ചു. അവർക്ക് കാര്യം മനസിലായെന്ന് എനിക്ക് ഉറപ്പായിരുന്നു. പിന്നീട് സാധനങ്ങൾ വാങ്ങിയതിന്റെ പണം അടയ്ക്കാൻ കൗണ്ടറിൽ നിൽക്കുന്ന സമയത്തും അവർ പിന്തുടർന്നെത്തി സംസാരിക്കാൻ ശ്രമിച്ചു. ഞാൻ ഏതൊക്കെ സിനിമയാണ് ചെയ്യുന്നതെന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ ഞങ്ങൾ അവരോട് സ്വന്തം കാര്യം നോക്കി പോകാൻ പറഞ്ഞു.

ഈ സമയത്താണ് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നത്. അതോടെ അവർ അവിടെ നിന്ന് പോയി. ഈ കുറിപ്പ് എഴുതുമ്പോഴും അവരോട് ഒന്നും പറയാൻ പറ്റാതെ പോയതിൽ വിഷമിക്കുന്നതായും നടി പറയുന്നു.

Readers Comment

Add a Comment