Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:45 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലത്ത് ഉത്ര വധക്കേസിൽ ഉത്രയുടെ ബന്ധുക്കളുടെ പ്രാഥമിക  വിസ്താരം പൂർത്തിയായി. ഉത്രയ്ക്ക് നിരന്തരം പാമ്പ് കടിയേൽക്കുന്നത് സർപ്പ ദോഷം കൊണ്ടാണെന്ന് വരുത്തി തീർക്കാൻ സൂരജ് ശ്രമിച്ചിരുന്നുവെന്ന് ഉത്രയുെടെഅച്ഛൻ മൊഴി നൽകി.  വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഉത്രയെ സൂരജും കുടുംബവും മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. ഭർതൃ വീട്ടിൽ വച്ച് ആദ്യ തവണ പാമ്പ് കടിയേറ്റപ്പോൾ തന്നെ സംശയമുണ്ടായിരുന്നു. എന്നാൽ സർപ്പദോഷം മൂലമാണിതെന്ന് സൂരജ് പറഞ്ഞ് വിശ്വസിപ്പിച്ചു. മരണ ശേഷം സ്വത്തിനായി വഴക്കിട്ടപ്പോഴാണ് മകളുടേത് കൊലപാതകമാണെന്ന് ഉറപ്പിച്ചതെന്നും വിജയസേനൻ മൊഴി നൽകി. പ്രതി സൂരജിനെ ഇന്ന് നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. ഉത്രയുടെ അച്ഛൻ വിജയസേനനെയും സഹോദരൻ വിഷുവിനെയുമാണ് വിസ്തരിച്ചത്. സൂരജിന് ഇഷ്ടമാണെന്ന് പറഞ്ഞതു കൊണ്ടാണ് ഭിന്നശേഷിക്കാരിയായ മകളെ വിവാഹം കഴിച്ചു നൽകിയത്. ആവശ്യപ്പെട്ടത് അനുസരിച്ച് നൂറു പവനോളം സ്വർണവും, ഏഴു ലക്ഷം രൂപ വിലയുള്ള കാറും പലപ്പോഴായി ധാരാളം പണവും നൽകി.സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയും പ്രതിയായിട്ടുള്ള ഗാർഹിക പീഡന കേസിന്റെ കുറ്റപത്രം കൊല്ലം റൂറൽ‌ ജില്ലാ ക്രൈംബ്രാഞ്ച് തയാറാക്കി വരികയാണ്. 

 

 

 

Readers Comment

Add a Comment