Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:43 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോട്ടയം ശീമാട്ടിയിലെ വനിതകളുടെ ട്രയൽ റൂമിൽ ഒളിക്യാമറ വച്ച ജീവനക്കാരനെ റിമാൻഡ് ചെയ്തു. കോട്ടയം കരാപ്പുഴ  സ്വദേശി നിതിൻ കുമാറാണ് പിടിയിലായത്.  ജീവനക്കാരനെന്ന സ്വാതന്ത്ര്യമുപയോ​ഗിച്ചാണ് ഇയാൾ ഒളിക്യാമറ വച്ചത്. ‌ ട്രയൽ റൂമിൽ മുൻകൂട്ടി തയ്യാറാക്കിയ ദ്വാരത്തിലൂടെ മൊബൈൽ ക്രമീകരിച്ച് വച്ചായിരുന്നു ഇയാൾ ദൃശ്യം പകർത്തിയിരുന്നത്.  വസ്ത്രം മാറാനെത്തിയ അഭിഭാഷകയാണ് ഇത് കണ്ടെത്തിയത്.  ക്യാമറ ശ്രദ്ധയിൽപ്പെട്ട യുവതി ബഹളം വച്ചതോടെ ഭർത്താവും മറ്റ് ജീവനക്കാരും ചേർന്ന് പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളുടെ മൊബൈൽ‍ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇത്തരത്തിലൂടെ പതിനേഴോളം ചിത്രങ്ങളാണ് കണ്ടെത്തിയത്. ഉടൻതന്നെ ശീമാട്ടി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കേസ് ഒത്തുതീർപ്പാക്കാനാണ് ഇവർ ആദ്യം ശ്രമിച്ചതെന്ന് പരാതിക്കാരിയായ അഭിഭാഷക അഡ്വ. ആരതി പറഞ്ഞു. തുടർന്ന് യുവതി തന്നെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. കോട്ടയം വെസ്റ്റ് പൊലീസ് സി.ഐ എ.ജെ അരുണാണ് കേസ് അന്വേഷിച്ചത്. ഐ.ടി ആക്ടിലെ 67,66 ഇ,  വകുപ്പുകൾ പ്രകാരവും ,ഐപിസി 354 ബി വകുപ്പ് പ്രകാരവുമാണ് യുവാവിനെതിരെ കേസ് എടുത്തതെന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന് ശീമാട്ടിയുടെ വിവിധ ഷോപ്പുകളിലെ ട്രയൽ റൂമിൽ പോലീസ് വ്യാപക പരിശോധന നടത്തുകയും ചെയ്തു. പലതവണ യുവാവ് വനിതകളുടെ ട്രയൽ റൂമിന് പരിസരത്ത് ചുറ്റിത്തിരിയുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെങ്കിലും ബന്ധപ്പെട്ടവർ ഇത് ​ഗൗരവമായി എടുക്കാതിരുന്നതാണ് യുവാവ് കൂടുതൽ ദൃശ്യങ്ങൾ പകർത്താനിടയാക്കിയത്. മനുഷ്യ മനസാക്ഷിയെ ഞെ‍ട്ടിച്ച ഈ ക്രിമിനൽ കുറ്റം ശീമാട്ടി പോലെയുള്ള പ്രമുഖ സ്ഥാപനത്തിലായതിനാൽ  മുഖ്യധാരാ മാധ്യമങ്ങളെല്ലാം കേസ് മുക്കി.  ശീമാട്ടിയിൽ നിന്നുള്ള പരസ്യ വരുമാനമാണ് ഇതിന് കാരണം. 

Readers Comment

Add a Comment