Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം മൺറോതുരുത്തിൽ സിപിഐഎം പ്രവർത്തകനായ മണിലാൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് റൂറൽ എസ്പി ആർ ഇളങ്കോ. പ്രതി അശോകൻ പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്ന ആളായിരുന്നെന്നും റൂറൽ എസ്പി പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ കാരണമാണോയെന്നും അന്വേഷിക്കും. സംഭവസ്ഥലത്തിന് തൊട്ടടുത്ത് പാർട്ടി ഓഫീസ് ഉള്ളതിനാൽ മറ്റ് സാധ്യതകളും പരിശോധിക്കുമെന്നും റൂറൽ എസ്പി അറിയിച്ചു.ഇന്നലെയാണ് കൊല്ലം മൺറോതുരുത്തിൽ സിപിഐഎം പ്രവർത്തകനായ മണിലാൽ കുത്തേറ്റ് മരിച്ചത്. സംഭവത്തെ തുടർന്ന് പട്ടം തുരുത്ത് സ്വദേശി അശോകനെ പൊലീസ് കറ്റഡിയിലെടുത്തു. പ്രതി അശോകൻ അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ അംഗത്വമെടുത്തിരുന്നു. കൊലപാതകം രാഷ്ട്രീയമാണെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തിയെങ്കിലും രാഷ്ട്രീയ കൊലപാതകം അല്ലെന്നാണ് പൊലീസിന്റെ വാദം. കൊലപാതകത്തിൽ പ്രതിഷേധിച്ച് കുണ്ടറ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിൽ ഇന്ന് സി.പി.ഐഎം ഹർത്താൽ ആചരിക്കും.

 

Readers Comment

Add a Comment