Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:19 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇരട്ടയാർ വലിയതോവാളയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ വെട്ടേറ്റ് മരിച്ചു. ജാർഖണ്ഡ് സ്വദേശികളായ ജംഷ് മറാണ്ടി(32), ഷുക്ക് ലാൽ മറാണ്ടി (43) എന്നിവരാണ് മരിച്ചത്. ഷുക്ക് ലാലിൻറെ ഭാര്യ വാസന്തി തലയിൽ വെട്ടേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയായ ജാർഖണ്ഡ് ഗോഡ ജില്ലയിൽ പറയ് യാഹൽ സ്വദേശി സഞ്ജയ് ബാസ്കിയെ (30) അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.ഇന്നലെ അർധരാത്രിയോടെയാണ് കൊലപാതകം നടന്നത്. ജാർഖണ്ഡിൽ നിന്ന് തോട്ടം മേഖലയിൽ ജോലിക്കായി എത്തിയവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെ ഇവർ തമ്മിൽ സാമ്പത്തികവുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ഇത് സംഘർഷത്തിലേക്ക് മാറുകയും കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

പ്രതിയായ സഞ്ജയ് കൊലപാതകത്തിന് ശേഷം ഏലത്തോട്ടത്തിൽ ഒളിക്കുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഡിവൈഎസ്പിക്ക് പരുക്കേറ്റിട്ടുണ്ട്. ഏഴായിരം രൂപയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

Readers Comment

Add a Comment