Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:19 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ 29കാരിയായ അമ്മ വിജിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പുറകിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പരിസരവാസികളാണ് വീടിന് പിന്നിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ശേഷം ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനും ഒപ്പമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. 9 മാസം ഗർഭിണിയായിരുന്നു വിജി. എന്നാൽ തിങ്കളാഴ്ച മുതൽ വിജിയുടെ വയറ് താഴ്ന്ന നിലയിലായിരുന്നു. തുടർന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് വീടിന് പുറകിൽ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടതെന്ന് പ്രദേശവാസിയായ സ്ത്രീ പറഞ്ഞു.

Readers Comment

Add a Comment