Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:10 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


ബീഹാർ സ്വദേശിയായ യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ബോംബെ ദിൻദോഷി സെഷൻസ് കോടതി നാളെ വിധി പറയും. ഇന്ന് ഇരുകക്ഷികളുടെയും വാദം പൂർത്തിയായി.

കേസിൽ യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ ഡി.എൻ.എ പരിശോധന ആവശ്യമില്ലെന്നും, പ്രോസിക്യൂഷൻ ഹാജരാക്കിയ വിവാഹ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ബിനോയിയുടെ അഭിഭാഷകൻ വാദിച്ചു. ഹിന്ദു വിവാഹ നിയമപ്രകാരം രണ്ടാം വിവാഹത്തിന് നിയമസാധുതയില്ല. ബലാത്സംഗം നടന്നുവെന്ന യുവതിയുടെ ആരോപണത്തിന് തെളിവില്ലെന്നും ബിനോയിയുടെ അഭിഭാഷകൻ വാദിച്ചു.

അതേസമയം, ആദ്യ വിവാഹത്തെക്കുറിച്ച് ബിനോയ് യുവതിയെ അറിയിച്ചിരുന്നില്ലെന്നും ബിനോയിയും അമ്മ വിനോദിനിയും ചേർന്ന് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ അഭിഭാഷകൻ വാദിച്ചു. ദുബായിൽ ഡാൻസ് ബാറിൽ നർത്തകിയായിരുന്ന യുവതി അവിടെ വച്ചാണ് ബിനോയിയെ പരിചയപ്പെട്ടത്. പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും ബിനോയ് ഒൻപതു വർഷത്തോളം തന്നെ പീഡിപ്പിച്ചെന്നും, ബിനോയിയിൽ എട്ടു വയസ്സുള്ള കുഞ്ഞുണ്ടെന്നും കാണിച്ചാണ് യുവിയുടെ പരാതി. അഞ്ചു കോടി രൂപയാണ് നഷ്ടപരിഹാരമായി യുവതി ആവശ്യപ്പെടുന്നത്

Readers Comment

Add a Comment