Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇടുക്കി: തൊടുപുഴയില്‍ പെണ്‍കുട്ടിയും സുഹൃത്തും സംസാരിച്ചു നിന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ചികിത്സയില്‍ കഴിയുന്ന പ്രതികളുടെ അറസ്റ്റ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയ ശേഷം രേഖപ്പെടുത്തും.പെണ്‍കുട്ടിയുടെ സുഹൃത്തും അച്ഛന്‍കാനം സ്വദേശിയുമായ വിനു, കുത്തേറ്റ മലങ്കര സ്വദേശി ലിബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ലിബിന്‍ കോലഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിലും വിനു, അനന്തു, ശ്യാംലാല്‍ എന്നിവര്‍ തൊടുപുഴ താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. പെണ്‍കുട്ടിക്ക് വൈദ്യ പരിശോധന നടത്തിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് കുത്തേറ്റ ലിബിന്‍.
സംഘര്‍ഷത്തിനിടയില്‍ വിനുവാണ് ലിബിനെ കുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിനുവിന്റെ തലക്ക് കല്ലുകൊണ്ടുള്ള ഇടിയേറ്റിട്ടുണ്ട്. ലിബിനാണ് ഇത് ചെയ്തതെന്ന് വിനു മൊഴി നല്‍കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെയും പരുക്കേറ്റ നാലുപേരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരും സംസാരിച്ചു നിന്നത് ചോദ്യം ചെയ്യാനെത്തിയ സംഘത്തിലൊരാള്‍ തന്റെ കയ്യില്‍ കടന്നു പിടിച്ചതായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞ ശേഷം പോക്‌സോ നിയമ പ്രകാരമുള്ള വകുപ്പ് ചുമത്തും.
എന്നാല്‍, സംഭവത്തില്‍ സദാചാര ഗുണ്ടായിസം നടന്നിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നു മണിയോടെ തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം നടന്നത്. പെണ്‍കുട്ടിയും സുഹൃത്തും സംസാരിച്ചു നില്‍ക്കുന്നത് കണ്ട മൂന്നംഗ സംഘം ഇതു ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
23.58°C








