Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:20 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കലൂർ സ്വദേശിനിയായ 17 കാരിയെ വാൽപ്പാറയിൽ കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ വിചാരണ ഉടൻ . സർവീസ് സ്റ്റേഷനിൽ ജോലിക്കാരനായ സഫർഷായാണ് കേസിലെ പ്രതി. നേരത്തെ കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യം നേടിയ പ്രതി സഫർഷാ ഇപ്പോൾ കാക്കനാട് ജയിലിൽ റിമാൻഡിലാണ് കഴിയുന്നത്. 2019 ജനുവരി ഏഴിനാണ് കേസിനാസ്പദമായ ക്രൂര സംഭവം ഉണ്ടായത്. കലൂർ സ്വദേശിനിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഗോപികയെ സ്‌കൂളിൽ നിന്ന് വിളിച്ചിറക്കി കാമുകനായ സഫർഷാ വാൽപ്പാറയിലേക്കു കൊണ്ട് പോകുകയായിരുന്നു .

നഗരത്തിലെ സർവീസ് സ്റ്റേഷനിൽ ജോലിക്കാരനായ സഫർഷാ സർവീസിന് കൊണ്ട് വന്ന കാറിലാണ് ഗോപികയെയും കൊണ്ട് വാൽപ്പാറയിൽ പോയത്. തുടർന്ന്, തന്റെ കാർ നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞ ഉടമയുടെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.ഇതിനിടെ കാട്ടിൽ വെച്ച് സഫർഷാ ഗോപികയെ കൊലപ്പെടുത്തിയിരുന്നു. ഗോപികയുടെ മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു രക്ഷപെടാനായിരുന്നു പ്രതി ശ്രമിച്ചത്

Readers Comment

Add a Comment